Tuesday, 3 March 2015

അവള്‍ക്കായ്‌..

അവൾ അമ്മ ആവാം...
പെങ്ങള്‍ ആവാം..,ഭൂമി ആവാം..
ക്ഷമ ആവാം..
പക്ഷെ ....
തന്നെ പിച്ചിചീന്താന്‍ വരുന്നവന്റെ
മുന്നില്‍ പ്രതികരിക്കാതെ
ഇരിയ്ക്കാന്‍
അവള്‍ ഒരു ശവമല്ല...!
സമര്‍പ്പണം; കിരാതരുടെ ക്രൂരതയ്ക്ക് മുന്നില്‍ പ്രതികരിച്ചത് കൊണ്ട് കൊല ചെയ്യപ്പെട്ട , അവരുടെ വാക്കുകളാല്‍ വീണ്ടും പീഡിപ്പിയ്ക്കപ്പെടുന്ന...എന്‍റെ സഹോദരിക്കായ്‌....

Friday, 27 February 2015

പ്രണയം

പ്രണയം മഴപോലെയാണ്
ഒരു ചാറ്റലോടുകൂടി തുടങ്ങി
പെരുമഴയായി പെയ്ത്
ഇടിയും മിന്നാലോടുകൂടി
പെയ്തൊഴിയും.

ദൈവം

ആവശ്യങ്ങളില്‍  ' അച്ഛന്‍'
ആവശ്യം  കഴിഞ്ഞാല്‍' വൃദ്ധന്‍'
'ചെറിയ വാക്കില്‍ വലിയ കാര്യം
ചെറിയ പടക്കത്തില്‍ നിന്നും വലിയ ശബ്ദം
ചെറു തുള്ളിയില്‍ നിന്നും വലിയൊരു പുഴ
ചെറു പുഴയില്‍ നിന്നും വലിയൊരു സാഗരം
ചെറു നാമ്പില്‍ നിന്നും വലിയൊരു മരം 
ചെറു തീ പൊരിയില്‍ നിന്നും വലിയോരഗനി.............................'
                                                      
                

                       ഇനി ഇവിടെ തുടങ്ങട്ടെ എന്‍റെ ചെറു കവിതകള്‍..............................